'അദാനി രാജ്യം വിടുമോ, അയർലണ്ടിൽ വീട് പണി പുരോ​ഗമിക്കുന്നു'; ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി, പിന്നാലെ ചര്‍ച്ച

Published : Nov 23, 2024, 12:34 PM IST
'അദാനി രാജ്യം വിടുമോ, അയർലണ്ടിൽ വീട് പണി പുരോ​ഗമിക്കുന്നു'; ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി, പിന്നാലെ ചര്‍ച്ച

Synopsis

അമേരിക്കയിൽ കേസ് വന്നതോടെ അദാനി രാജ്യം വിടാനുള്ള നീക്കമാണോയെന്നും നീരവ് മോദി, വിജയ് മല്യ എന്നിവരെപ്പോലെയാകുമോയെന്നും ചർച്ചയുയർന്നു.  

ദില്ലി: ഇന്ത്യൻ കോടീശ്വരൻ ​ഗൗതം അദാനി  രാജ്യം വിടുമോയെന്ന ചർച്ച സോഷ്യൽമീഡിയയിൽ സജീവം. കഴിഞ്ഞ ദിവസം സുബ്രഹ്മണ്യൻ സ്വാമി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചക്ക് കാരണം. യുഎസിൽ അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യം സ്വാമി എക്സിൽ കുറിപ്പിട്ടത്. അദാനി സ്വിറ്റ്സർല‌ൻഡിൽ വീടു നിർമിക്കുന്നുവെന്നും ഒരു സഹോദരനെ ദുബായിൽ പാർപ്പിച്ചിരിക്കുന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി കുറിപ്പിൽ ആരോപിച്ചു.

പ്രവാസിയിൽനിന്നാണ് ഈ വിവരം അറിഞ്ഞതെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. അദാനി സ്വിറ്റ്സർലൻഡിലാണ് വീടു പണിയുന്നത്. ഒരു സഹോദരനെ ദുബായിൽ താമസിപ്പിച്ചിരിക്കുന്നു. ഇയാൾ പാക് പൗരനായ ബാസർ ഷെയൂബുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. പണം പതിയെ വിദേശത്തേക്കു മാറ്റുകയാണ്. ഇന്ത്യയെക്കുറിച്ച് അദാനിക്ക് യാതൊരു ചിന്തയുമില്ലെന്നും സുബ്ര​ഹ്മണ്യം സ്വാമി ആരോപിച്ചു.

പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായി. അമേരിക്കയിൽ കേസ് വന്നതോടെ അദാനി രാജ്യം വിടാനുള്ള നീക്കമാണോയെന്നും നീരവ് മോദി, വിജയ് മല്യ എന്നിവരെപ്പോലെയാകുമോയെന്നും ചർച്ചയുയർന്നു.  

 

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ