ഹേമന്ത് കര്‍ക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല; വിവാദ പരാമര്‍ശവുമായി സുമിത്രാ മഹാജന്‍

By Web TeamFirst Published Apr 30, 2019, 10:58 AM IST
Highlights

കര്‍ക്കറെ കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗിന്‍റെ സുഹൃത്തായിരുന്നു. ദിഗ്‍വിജയ് സിംഗിന് വേണ്ടിയാണ് കര്‍ക്കറെ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കിയതെന്നും സുമിത്രാ മഹാജന്‍ പറഞ്ഞു. 
 

ദില്ലി: മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച് സ്പീക്കര്‍ സുമിത്രാ മഹാജന്‍. കർക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ലെന്ന് സുമിത്രാ മഹാജന്‍ പറഞ്ഞു.  

കര്‍ക്കറെ കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗിന്‍റെ സുഹൃത്തായിരുന്നു. ദിഗ്‍വിജയ് സിംഗിന് വേണ്ടിയാണ് കര്‍ക്കറെ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കിയതെന്നും സുമിത്രാ മഹാജന്‍ പറഞ്ഞു. 

അതേസമയം രാജ്യം അശോക ചക്ര നൽകി ആദരിച്ച ഹേമന്ത് കർക്കറെയുടെ സുഹൃത്ത് എന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്ന് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ദിഗ്‍വിജയ് സിംഗ്. 

മലേഗാവ് സ്ഫോടനക്കേസ് പ്രതിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ നേരത്തേ ഹേമന്ത് കര്‍ക്കറയെ അപമാനിച്ച് രംഗത്തെത്തിയിരുന്നു. ഹേമന്ത് കര്‍ക്കറയെ താന്‍ ശപിച്ചിരുന്നെന്നാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞത്. 

click me!