മണിപ്പൂരിൽ വിവിധ ഭാഗങ്ങളിൽ സായുധ സേന പ്രത്യേക അധികാര നിയമം (AFSPA) നീട്ടി കേന്ദ്ര സർക്കാർ. നാഗാലാ‌ൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നിയമം നീട്ടി

ദില്ലി: മണിപ്പൂരിൽ വിവിധ ഭാഗങ്ങളിൽ സായുധ സേന പ്രത്യേക അധികാര നിയമം (AFSPA) നീട്ടി കേന്ദ്ര സർക്കാർ. നാഗാലാ‌ൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നിയമം നീട്ടി. ഒക്ടോബർ ഒന്നുമുതൽ ആറ് മാസത്തേക്കാണ് നീട്ടിയത്. ഈ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലെ ക്രമസമാധാനനില അവലോകനം ചെയ്ത ശേഷമാണ് നടപടി. സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്നതാണ് നിയമം. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന്റെയും സുരക്ഷാ മുൻകരുതലുകളുടെയും ഭാഗമായാണ് നീക്കമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.

YouTube video player