വേഴാമ്പലിനെപ്പോലെ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം, ഏപ്രിൽ 19ന് ശേഷമേ മഴ പെയ്യൂ; ബെം​ഗളൂരുവിൽ ഐഎംഡി പ്രവചനം

Published : Apr 14, 2024, 07:12 PM IST
വേഴാമ്പലിനെപ്പോലെ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം, ഏപ്രിൽ 19ന് ശേഷമേ മഴ പെയ്യൂ; ബെം​ഗളൂരുവിൽ ഐഎംഡി പ്രവചനം

Synopsis

ഏപ്രിൽ 10 ന് നേരിയതോ മിതമായതോ ആയ മഴ പ്രവചിച്ചിരുന്നു. ഇത് പിന്നീട് ഏപ്രിൽ 14 ലേക്ക് മാറ്റി. ഇപ്പോൾ, പ്രതികൂല സാഹചര്യം കണക്കിലെടുത്ത്, ഈ മാസം നഗരത്തിൽ ഒരു മഴ മാത്രമേ ലഭിക്കൂ എന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ബെംഗളൂരു: രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന ബെം​ഗളൂരു ന​ഗരത്തിൽ  19 വരെ മഴ പെയ്യില്ലെന്ന് ഐഎം‍ഡി അറിയിപ്പ്. പ്രവചനമനുസരിച്ച്, ഞായറാഴ്ച കാലാവസ്ഥ മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്ക് സാധ്യതയില്ല. തിങ്കളാഴ്ച മുതൽ നഗരത്തിൽ വരണ്ട കാലാവസ്ഥ തുടരും. ഏപ്രിൽ 20 ന് ശേഷം മഴ പ്രതീക്ഷിക്കുന്നതായും ഐഎംഡി അറിയിച്ചു. "

ഈ വർഷം ഇതുവരെ നഗരത്തിൽ മഴ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താപനില മൂന്ന് ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഏപ്രിൽ ആറിന് ബെംഗളൂരുവിൽ 37.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് അന്ന് രേഖപ്പെടുത്തിയത്. അതിനുശേഷം, പരമാവധി താപനിലയിൽ കുറവുണ്ടായി. ഏപ്രിൽ 13ന്, നഗരത്തിൽ 34.6 ഡിഗ്രിയായിരുന്നു താപനില. പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. 

ഏപ്രിൽ 10 ന് നേരിയതോ മിതമായതോ ആയ മഴ പ്രവചിച്ചിരുന്നു. ഇത് പിന്നീട് ഏപ്രിൽ 14 ലേക്ക് മാറ്റി. ഇപ്പോൾ, പ്രതികൂല സാഹചര്യം കണക്കിലെടുത്ത്, ഈ മാസം നഗരത്തിൽ ഒരു മഴ മാത്രമേ ലഭിക്കൂ എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ മാസം ഒരു മഴയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. രണ്ടോ മൂന്നോ മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണെന്നും ഐഎംഡി ഉദ്യോ​ഗസ്ഥർ പറഞ്ഞു. ബെംഗളൂരുവിൽ സാധാരണയായി മാർച്ചിൽ 14.7 മില്ലീമീറ്ററും ഏപ്രിലിൽ 61.7 മില്ലീമീറ്ററും മഴ ലഭിക്കും. എന്നാൽ ഈ വർഷം, മാർച്ചിൽ മഴ ലഭിച്ചതേ ഇല്ല.  
 

PREV
click me!

Recommended Stories

'ഒന്നും അവസാനിച്ചിട്ടില്ല', യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദില്ലി വിമാനത്താവളം; വിമാന സർവീസ് പ്രതിസന്ധി തുടരുന്നുവെന്ന് അറിയിപ്പ്
പ്രതിസന്ധിക്ക് അയവില്ല, ഇന്ന് മാത്രം റദ്ദാക്കിയത് 650 വിമാന സര്‍വീസുകള്‍, ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇൻഡിഗോ