കോടതിയലക്ഷ്യ കേസിൽ പ്രശാന്ത്ഭൂഷൻറെ വിശദീകരണം തള്ളി; ഹർജിയുമായി മുന്നോട്ടു പോകുമെന്ന് സുപ്രീം കോടതി

By Web TeamFirst Published Aug 10, 2020, 1:39 PM IST
Highlights

രണ്ടായിരത്തി ഒമ്പതിൽ പ്രശാന്ത് ഭൂഷണ് എതിരെ ഹരീഷ് സാൽവെ നല്കിയ കോടതിയലക്ഷ്യ ഹർജിയാണ് ഇപ്പോൾ കോടതി പരിഗണിക്കുന്നത്. പകുതിയിലധികം ചീഫ് ജസ്റ്റിസുമാർ അഴിമതിക്കാരായിരുന്നു എന്ന പ്രശാന്ത് ഭൂഷന്റെ പരാമർശത്തിനാണ് നടപടി. 

  
ദില്ലി: കോടതിയലക്ഷ്യ കേസിൽ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ നല്കിയ വിശദീകരണം സുപ്രീംകോടതി തള്ളി. കേസിൽ വിശദമായി വാദം കേൾക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് തീരുമാനിച്ചു. രണ്ടായിരത്തി ഒമ്പതിൽ പ്രശാന്ത് ഭൂഷണ് എതിരെ ഹരീഷ് സാൽവെ നല്കിയ കോടതിയലക്ഷ്യ ഹർജിയാണ് ഇപ്പോൾ കോടതി പരിഗണിക്കുന്നത്. 

പകുതിയിലധികം ചീഫ് ജസ്റ്റിസുമാർ അഴിമതിക്കാരായിരുന്നു എന്ന പ്രശാന്ത് ഭൂഷന്റെ പരാമർശത്തിനാണ് നടപടി. അഴിമതി എന്നതു കൊണ്ട് കൈക്കൂലി വാങ്ങുന്നു എന്ന് മാത്രമല്ല ഉദ്ദേശിച്ചതെന്ന് പ്രശാന്ത് ഭൂഷൺ വിശദീകരിച്ചു. മാപ്പു പറയാൻ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിരുന്നു. ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത് കോടതിയലക്ഷ്യത്തിൽ വരുമോ എന്ന് വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. 

Read Also: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു...

 

click me!