'ഡയറക്ടറുടെ പദവിയിലേക്ക് പരിഗണിക്കാന്‍ ഇഡിയില്‍ മറ്റ് ഉദ്യോഗസ്ഥരില്ലേ?'; വിമര്‍ശനവുമായി സുപ്രീം കോടതി

Published : May 04, 2023, 12:09 PM ISTUpdated : May 04, 2023, 12:26 PM IST
'ഡയറക്ടറുടെ പദവിയിലേക്ക് പരിഗണിക്കാന്‍ ഇഡിയില്‍ മറ്റ്  ഉദ്യോഗസ്ഥരില്ലേ?'; വിമര്‍ശനവുമായി സുപ്രീം കോടതി

Synopsis

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി.ഒരു പ്രധാനമന്ത്രി കൊല്ലപ്പെ‍ട്ടിട്ടും  മുന്‍പോട്ട് പോയ രാജ്യമാണിതെന്ന് ഓര്‍ക്കണമെന്നും   കോടതി

ദില്ലി: ഇഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഈ പദവിയിലേക്ക് പരിഗണിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റില്‍ മറ്റ്  ഉദ്യോഗസ്ഥരില്ലേയെന്ന് കോടതി ചോദിച്ചു. ഒരു പ്രധാനമന്ത്രി കൊല്ലപ്പെ‍ട്ടിട്ടുകൂടി മുന്‍പോട്ട് പോയ രാജ്യമാണിതെന്ന് ഓര്‍ക്കണമെന്നും കോടതി കേന്ദ്രത്തോട് പറഞ്ഞു. ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളിലാണ് കേന്ദ്രത്തെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീംകോടതി ചോദ്യങ്ങളുന്നുയിച്ചത്.

അത്ര അനിവാര്യനായ ഉദ്യോഗസ്ഥനാണോ സഞ്ജയ് മിശ്ര. ഇഡിയെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേയെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എന്നാല്‍ വ്യക്തിപരമായ ഒരു താല്‍പര്യവുമല്ല കാലാവധി നീട്ടുന്നതിന് പിന്നിലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഭീകരര്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ അവലോകന യോഗം ഉടന്‍ ചേരുകയാണ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യോഗത്തില്‍  ഇതുവരെയുള്ള നടപടികള്‍ അവലോകനം ചെയ്യാന്‍ സഞ്‍യ്  മിശ്രയുടെ സേവനം  ആവശ്യമാണെന്നും തുഷാര്‍ മേത്ത അറിയിച്ചു.

എന്നാല്‍  അക്കാര്യം വിലയിരുത്താന്‍ കഴിവും അര്‍ഹതയുമുള്ള മറ്റാരുമില്ലേയെന്ന് കോടതി ചോദിച്ചു. അധികാരത്തില്‍ ഇരുന്ന ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ട രാജ്യമാണിതെന്നും, എന്നിട്ടും കാര്യങ്ങള്‍ മുന്‍പോട്ട് പോയെന്നും കേന്ദ്രത്തെ കോടതി ഓര്‍മ്മപ്പെടുത്തി. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനായ സഞ്ജയ് മിശ്രയെ 2018ലാണ് ഇഡി ഡയറക്ടറായി അദ്യം നിയമിക്കുന്നത്. രണ്ടായിരത്തി ഇരുപത് നവംബറില്‍ കാലാവധി കഴിയാനിരിക്കേ ഒരു വര്‍ഷത്തേക്ക്  നീട്ടി. തുടര്‍ന്ന് രണ്ടായിരത്തി ഇരുപത്തിയൊന്ന് സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി.

പിന്നീട്  സെന്‍ട്രല് വിജിലന്‍സ് കമ്മീഷന്‍ ആക്ചില്‍ ഭേദഗതി വരുത്തി  കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി  ഓര്‍ഡിനന്‍സും പുറത്തിറക്കി. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഡോ ജയ താക്കൂര്‍ എന്നിവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായി കേസുകള്‍ കൊണ്ടുപോകാന്‍ സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്നുവെന്ന ആക്ഷേപം സ‍ഞ്ജയ് മിശ്രക്കെതിരെ ഉയര്‍ന്നിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി