ഷഹീന്‍ബാഗിലെ പ്രതിഷേധം സമാധാനപരം; സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘാംഗം സത്യവാങ്മൂലം സമര്‍പ്പിച്ചു

By Web TeamFirst Published Feb 23, 2020, 6:57 PM IST
Highlights

സമരസ്ഥലത്തിന് ചുറ്റുമുള്ള അഞ്ച് സമാന്തര പാതകള്‍ പൊലീസ് അടച്ചെന്നും സത്യവാങ്മൂലം പറയുന്നു.

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഷഹീന്‍ ബാഗിലെ പ്രതിഷേധം സമാധാനപരമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘാംഗമായ വജാഹത്ത് ഹബീബുള്ളയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സമരസ്ഥലത്തിന് ചുറ്റുമുള്ള അഞ്ച് സമാന്തര പാതകള്‍ പൊലീസ് അടച്ചെന്നും സത്യവാങ്മൂലം പറയുന്നു.

നാളെയാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത്. സമാന്തര റോഡ് തുറന്നാല്‍ ഗതാഗത പ്രതിസന്ധി നീങ്ങുമെന്നായിരുന്നു സമരക്കാരുടെയും നിലപാട്. സമരപ്പന്തലിനോട് ചേര്‍ന്ന്  പൊലീസ് അടച്ച ഒമ്പതാം നമ്പര്‍ കാളിന്ദി കുഞ്ച്-നോയിഡ റോഡ് ഇന്നലെ സമരക്കാര്‍ തുറന്നിരുന്നു.

അതിനിടെ ഷഹീന്‍ ബാഗില്‍ അടച്ചിട്ടിരിക്കുന്ന എല്ലാ റോഡുകളും തുറക്കണമെന്ന് ആവശ്യപ്പെട്ട് സരിതാ വിഹാറില്‍ ഒരുവിഭാഗം ആളുകള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

'പാകിസ്ഥാനികൾ എന്നാണ് വിളി, കടുത്ത വേദനയുണ്ട്', ഷഹീൻ ബാഗ് സമരക്കാർ

click me!