'ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം കൊവിഡ് ഭീഷണി, ആശ്ചര്യം തന്നെ'; പരോക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്

By Web TeamFirst Published Aug 21, 2020, 2:26 PM IST
Highlights

സാമ്പത്തിക താല്പര്യങ്ങൾ നോക്കി ഇളവുകൾ പ്രഖ്യാപിക്കുന്നു. ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം കൊവിഡ് ഭീഷണി ഉയർത്തുന്നു.  ഇത് ആശ്ചര്യമുള്ള നിലപാടാണെന്ന് ചീഫ് ജസ്റ്റിസ് പരാമർശം നടത്തി.

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരാധനാലയങ്ങൾ അടച്ചിടുന്നതിനെ പരോക്ഷമായി വിമർശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. സാമ്പത്തിക താല്പര്യങ്ങൾ നോക്കി ഇളവുകൾ പ്രഖ്യാപിക്കുന്നു. ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം കൊവിഡ് ഭീഷണി ഉയർത്തുന്നു.  ഇത് ആശ്ചര്യമുള്ള നിലപാടാണെന്ന് ചീഫ് ജസ്റ്റിസ് പരാമർശം നടത്തി.

ചില ആരാധാനാലയങ്ങളുടെ കാര്യത്തിൽ മാത്രം ഉത്തരവുകൾ പുറപ്പെടുവിച്ചാൽ അത് വിവേചനമാകില്ലേ എന്ന് കോടതി ചോദിച്ചു. ജഗന്നാഥൻ ഞങ്ങളോട് ക്ഷമിക്കട്ടേ നിങ്ങളുടെ ദൈവം നിങ്ങളോടും ക്ഷമിക്കട്ടേ എന്നും ചീഫ് ജസ്റ്റിസ് പരാമർശിച്ചു. മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം. 

Read Also: വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം പ്രതിഷേധാര്‍ഹം; എംകെ സ്റ്റാലിന്‍...
 

click me!