'കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ല'; പ്രത്യേക പരിഗണന നല്‍കിയില്ലെന്നും സുപ്രീംകോടതി

Published : May 16, 2024, 05:52 PM IST
'കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ല'; പ്രത്യേക പരിഗണന നല്‍കിയില്ലെന്നും സുപ്രീംകോടതി

Synopsis

ജൂൺ ഒന്ന് വരെയാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2ന് തിരികെ കീഴടങ്ങാനാണ് കോടതി നിര്‍ദേശം

ദില്ലി: കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയില്ലെന്ന് സുപ്രീംകോടതി. കെജ്രിവാളിന് പ്രത്യേക പരിഗണന നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

കോടതി വിധിയെ വിമർശിക്കുന്നതും വിലയിരുത്തുന്നതും സ്വാഗതം ചെയ്യുന്നുവെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കോടതി കെജ്രിവാളിനോട് പ്രത്യേക പരിഗണന നല്‍കിയെന്ന് അമിത് ഷാ നേരത്തേ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് കോടതി വ്യക്തമാക്കിയത്. 

ഇതിനിടെ തെരഞ്ഞെടുപ്പ് റാലികളിലെ കെജ്രിവാളിന്‍റെ പ്രസംഗത്തിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലിന് വോട്ട് ചെയ്താല്‍ താൻ വീണ്ടും ജയിലില്‍ പോകേണ്ടിവരില്ലെന്ന് കെജ്രിവാള്‍ പ്രസംഗിച്ചു, ഇത് കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നാണ് ഇഡി ചൂണ്ടിക്കാട്ടിയത്. 

ജൂൺ ഒന്ന് വരെയാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2ന് തിരികെ കീഴടങ്ങാനാണ് കോടതി നിര്‍ദേശം.

Also Read:- ചൂലിന് വോട്ടുചെയ്താല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരില്ല,കെജ്രിവാളിന്‍റെ പ്രസംഗത്തിനെതിരെ ഇഡി സുപ്രീംകോടതിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ