ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്,രൺവീർ അലബാദിയക്കെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം

Published : Feb 18, 2025, 11:46 AM ISTUpdated : Feb 18, 2025, 11:50 AM IST
ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്,രൺവീർ അലബാദിയക്കെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം

Synopsis

സമൂഹം മുഴുവൻ നാണക്കേട് അനുഭവിച്ചു, നിയമം നിയമത്തിന്‍റെ  വഴിക്ക് തന്നെ പോകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത്

ദില്ലി: അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി.എന്തുതരം പരാമർശമാണ് നടത്തിയത് എന്ന് കോടതി ചോദിച്ചു.അപലപനീയമായ പെരുമാറ്റം എന്ന് കോടതി നിരീക്ഷിച്ചു.മാതാപിതാക്കളെ അപമാനിച്ചു. മനസിലെ വൃത്തികേടാണ് പുറത്തുവന്നത്.എന്തിന് അനൂകൂല തീരുമാനം എടുക്കണമെന്ന് കോടതി ചോദിച്ചു.

ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്.സമൂഹത്തെ നിസാരമായി കാണരുത്.നിയമം നിയമത്തിന്‍റെ  വഴിക്ക് തന്നെ പോകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.സമൂഹം മുഴുവൻ നാണക്കേട് അനുഭവിച്ചു.തനിക്ക് വധഭീഷണിയുണ്ടെന്ന് രൺവീർ കോടതിയെ അറിയിച്ചു.അതിൽ പരാതി നൽകൂ എന്ന് കോടതി നിര്‍ദേശിച്ചു.പരാമർശത്തിൽ കടുത്ത വിമർശനം ഉയർത്തിയ കോടതി ഹർജിയിൽ നോട്ടീസ് അയച്ചു.അറസ്റ്റിന്  താൽകാലിക സ്റ്റേ അനുവദിച്ചു.അസം , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെടുത്ത കേസുകളിലാണ് നടപടി.പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ കൂടൂതൽ കേസുകൾ എടുക്കുന്നതും കോടതി തടഞ്ഞു

സ്റ്റാൻഡ് അപ് കോമഡി ഷോയിലെ വിവാദ പരാമർശം: ദേശീയ വനിത കമ്മീഷന് മുന്നിൽ ഹാജരാകാതെ രൺവീർ അലബാദിയ

'വാ തുറന്നാൽ പ്രശ്നമാണ്': യൂട്യൂബർ രൺവീർ വിവാദത്തില്‍ എആര്‍ റഹ്മാന്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാർ ഹാപ്പിയാകും! കേരളത്തിൽ 7 'അമൃത് ഭാരത്' സ്റ്റേഷൻ, രാജ്യത്താകെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചെന്ന് റെയിൽവേ
ദില്ലിയിൽ ഐഎൻഎ ഫ്ലൈഓവറിന് സമീപം വൻ തീപിടുത്തം; അഗ്നിബാധ എൻഡിഎംസി ഗോഡൗണിൽ, അണയ്ക്കാൻ തീവ്രശ്രമം