പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്നക്കാരാണോ? എന്‍ഐഎക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

Published : Jul 14, 2022, 01:24 PM ISTUpdated : Jul 14, 2022, 02:06 PM IST
പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്നക്കാരാണോ? എന്‍ഐഎക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

Synopsis

യുഎപിഎ കേസില്‍ സഞ്ജയ് ജെയിന്‍ എന്നയാളുടെ ജാമ്യം ശരിവെച്ചാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം.

ദില്ലി: എൻഐഎക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. പത്രം വായിക്കുന്നവർ പോലും എൻഐഎയ്ക്ക് പ്രശനക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ്  ചോദിച്ചു. ജാർഖണ്ഡിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വാക്കാൽ പരാമർശം. കേസില്‍ സഞ്ജയ് ജെയിന്‍ എന്നയാൾക്ക് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ എൻഐഎ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എൻഐഎ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് തള്ളി.

2018 ലാണ് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എൻഐഎ ജെയ്‌നിനെ കസ്റ്റഡിയിൽ എടുത്തത്. ജാര്‍ഖണ്ഡിലെ മാവോയിസറ്റ് വിഭാഗമായ തൃത്യ പ്രസ്തുതി കമ്മിറ്റി ഭീഷണിപ്പെടുത്തി പണം പിരിപ്പിക്കുന്നതുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്. ജെയ്‍നിന് എതിരെ യുഎപിഎ പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ നിരോധിത മാവോയിസ്റ്റ് സംഘടനയുടെ നേതാവിനെ സന്ദർശിക്കുകയും  പണമോ, ലെവിയോ നൽകുകയും ചെയ്തുവെന്ന കാരണത്താൽ യുഎപിഎ നിയമം നിലനിൽക്കുമോ എന്ന കാര്യത്തിൽ സംശയ പ്രകടിപ്പിച്ച ജാർഖണ്ഡ് ഹൈക്കോടതി  2021 ൽ ജെയ്‍നിന്  ജാമ്യം അനുവദിക്കുകയായിരുന്നു. 

ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യവുമായി ബിജെപി നേതാവ് സുപ്രീംകോടതിയിൽ

ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ സുപ്രീംകോടതിയെ സമീപിച്ചു. ഹ‍‍ര്‍ജികളിൽ പ്രത്യേക ബെഞ്ച് പിന്നീട് വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ടു ഹർജി ഫെബ്രുവരിയിൽ ഫയൽ ചെയ്തതാണെന്ന് ഉപാധ്യായ ചൂണ്ടിക്കാട്ടി. കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടുത്ത ആഴ്ച  പരിഗണിക്കുമെന്ന് സുപ്രീംകോടതി ഇന്നലെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. 

 

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്