`പുതിയൊരു ഭാഷ കൂടി നിർബന്ധമാക്കുന്നത് വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദം സൃഷ്‌ടിച്ചേക്കാം'; സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

Published : Jul 16, 2026, 05:18 PM IST
supreme court

Synopsis

സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇത് വിദ്യാർത്ഥികൾക്ക് അധിക മാനസിക സമ്മർദം സൃഷ്‌ടിക്കുമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി.

ദില്ലി: സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി നിർബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്‌ടിക്കുമെന്നാണ് ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കിൽ ആറാം ക്ലാസ് മുതൽ പഠനം നടത്തുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ തമിഴ്‌നാട് സർക്കാരിൻ്റെ അപ്പീൽ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. എന്നാൽ ഈ കേസിൽ ത്രിഭാഷാ നയത്തിൻ്റെ നിയമസാധുത നേരിട്ട് പരിഗണനയിലില്ലെന്ന് കോടതി വ്യക്തമാക്കി. അടുത്ത ആഴ്ച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജി പരിഗണിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആമിർ ഖാനെ കൊല്ലുന്നവർക്ക് 5 കോടി രൂപ പ്രതിഫലം'; പരസ്യ വധഭീഷണിയുമായി അയോധ്യയിൽ നിന്നുള്ള ജഗദ്ഗുരു പരമഹംസ് ആചാര്യ, വിവാദം
മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസ് എംപി കോയൽ മല്ലിക്ക് രാജിവെച്ചു, രാജിക്കത്ത് സമർപ്പിച്ചു