
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസ് അതിക്രമമുണ്ടായെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി അഞ്ചംഗ ഉന്നതാധികാര സമിതി രൂപവത്കരിച്ചു. മുൻ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സമിതിയാണ് രൂപവത്കരിച്ചത്. പഞ്ചാബ് ഹരിയാണ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജിയായ ജസ്റ്റിസ് ഷാലീന്ദർ കൗർ, മുൻ സിബിഐ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയയിലെ റിട്ട. ഡിജിപി എൽ. ആർ. ബിഷ്ണോയി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പൊലീസ്, അർധസൈനിക വിഭാഗങ്ങൾ, മറ്റ് സുരക്ഷാ സേനകൾ എന്നിവരിൽനിന്ന് സമരക്കാർക്ക് നേരേ അതിക്രമമുണ്ടായെന്ന ആരോപണങ്ങളിലാണ് സമിതി അന്വേഷണം നടത്തുക. ഇതിൽ സ്ത്രീകൾക്കെതിരേ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകം അന്വേഷണം നടത്തണമെന്നും ഇതിന് മുൻഗണന നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ സമരക്കാർക്ക് നേരേ പെല്ലറ്റ് ഗൺ ഉപയോഗിച്ചത്, ഇലക്ട്രിക് ബാറ്റൺ പ്രയോഗം, ലാത്തിച്ചാർജ് തുടങ്ങിയവയിലും അന്വേഷണമുണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam