ശിവസേന തർക്കം: 'തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല'; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

Published : Feb 22, 2023, 04:58 PM IST
ശിവസേന തർക്കം: 'തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല'; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

Synopsis

ഹർജി രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും ഷിൻഡേ വിഭാഗത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചു

ദില്ലി : ശിവസേന തർക്കത്തിൽ ഉദ്ധവ് താക്കറെയുടെ ഹർജിയിൽ നോട്ടീസ് അയയ്ക്കാമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിനെതിരെ ഉദ്ധവ് താക്കറെ നൽകിയ ഹർജിയിലാണ് നോട്ടീസ്. ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 

എന്നാൽ നോട്ടീസ് കൊണ്ട് പ്രശനം തീരില്ലെന്ന് ഉദ്ധവ് താക്കറെയ്ക്കായി ഹാജരായ അഡ്വ. കപിൽ സിബൽ അറിയിച്ചു. ഇടക്കാല ഉത്തരവ് വേണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജി രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും ഷിൻഡേ വിഭാഗത്തിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.

ചിഹ്നത്തെ കുറിച്ച് മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിൽ പറയുന്നൊള്ളൂവെന്നാണ് കോടതി നിരീക്ഷണം. എന്നാൽ ഉദ്ധവ് പക്ഷം എം എൽ എ മാരെ അയോഗ്യരാക്കാനുള്ള നടപടികളിലേക്ക് നീങ്ങില്ലെന്ന് ഷിൻഡേ പക്ഷം സുപ്രീം കോടതിയെ അറിയിച്ചു. കൃത്യമായ നടപടികൾ സ്വീകരിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയെന്ന് ഉദ്ധവിനായി കപിൽ സിബൽ കോടതിയിൽ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ ഹർജി നിലനിൽക്കില്ലെന്ന് ഷിൻഡെ പക്ഷവും വാദിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച