
ദില്ലി: സ്ഥാനാര്‍ഥിയുടെയോ ബന്ധുക്കളുടെയോ ജംഗമ വസ്തുക്കള്‍ എല്ലാം സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി. വോട്ടെടുപ്പിനെ ബാധിക്കാത്ത സ്വകാര്യ ജംഗമ വസ്തുക്കള്‍ എല്ലാം വെളിപ്പെടുത്തേണ്ടതില്ലെന്നും എന്നാല്‍ ജീവിത സാഹചര്യം അറിയാന്‍ ഉയര്‍ന്ന മൂല്യമുള്ള സ്വകാര്യവസുക്കള്‍ സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു
ഭാര്യയുടെയും മകന്‍റെയും പേരിലുള്ള മൂന്ന് കാറുകള്‍ സത്യവാങ്മൂലത്തില്‍ കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അരുണാചല്‍ പ്രദേശിലെ സ്വതന്ത്ര എംഎല്‍എ കാരിഖോ ക്രിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി. സ്ഥാാനാര്‍ഥിയുടെ സ്വകാര്യ ജീവതവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ആഴത്തില്‍ അറിയുക എന്നത് വോട്ടര്‍മാരുടെ അവകാശമല്ലെന്നും ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, പി വി സജ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.എന്നാല്‍ ഓരോ കേസിലും ഓരോ സാഹചര്യമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam