
ദില്ലി : മുന്‍ കേന്ദ്രമന്ത്രിയും, ഹരിയാനയിലെ പ്രമുഖ ബിജെപി നേതാവുമായിരുന്ന ബീരേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബീരേന്ദ്ര സിംഗിനൊപ്പം ഭാര്യ പ്രേമലതയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മകനും ഹിസര്‍ മുന്‍ എംപിയുമായ ബ്രിജേന്ദര്‍ സിംഗും അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഗുസ്തി താരങ്ങളുടെ സമരത്തെ തുടര്‍ന്ന് ബിജെപിയുമായി അകല്‍ച്ചയിലായിരുന്ന ബീരേന്ദ്ര സിംഗിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഇത് കൂടെ ആയതോടെയാണ് ബിരേന്ദ്ര സിംഗ് പാര്‍ട്ടിയിൽ നിന്ന് പുറത്തേക്ക് പോയത്. പത്ത് വര്‍ഷം മുന്‍പ് കോണ്‍ഗ്രസില്‍ നിന്നാണ് ബീരേന്ദ്രസിംഗ് ബിജെപിയിലേക്ക് പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam