കരുണാനിധി വെങ്കല പ്രതിമ നിര്‍മിക്കാനുള്ള സ്റ്റാലിൻ സര്‍ക്കാര്‍ നീക്കത്തിൽ സുപ്രിംകോടതി; പൊതുപണത്തിൽ നേതാക്കളെ മഹത്വവൽക്കരിക്കുന്നത് എന്തിനെന്ന് ചോദ്യം

Published : Sep 23, 2025, 12:03 PM IST
Karunanidhi statue

Synopsis

അന്തരിച്ച മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കാൻ പൊതുപണം ഉപയോഗിക്കുന്നതിനെതിരെ ഡിഎംകെ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. പൊതുപണം ഉപയോഗിച്ച് എന്തിനാണ് മുൻകാല നേതാക്കളെ മഹത്വവൽക്കരിക്കുന്നതെന്നും ചോദിച്ചു.

ദില്ലി: അന്തരിച്ച മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് പൊതുപണം ഉപയോഗിക്കുന്നതിനെതിരെ ഡി എം കെ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. പ്രതിമയ്ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.

പൊതുപണം ഉപയോഗിച്ച് എന്തിനാണ് മുൻകാല നേതാക്കളെ മഹത്വവൽക്കരിക്കുന്നതെന്ന് കോടതി ആരാഞ്ഞു. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ വല്ലിയൂർ വെജിറ്റബിൾ മാർക്കറ്റിന് സമീപം കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. പൊതുസ്ഥലങ്ങളിൽ പ്രതിമകൾ സ്ഥാപിക്കാൻ സർക്കാരിന് അനുമതി നൽകാൻ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.

ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി പിൻവലിച്ച്, ആവശ്യമെങ്കിൽ ഉചിതമായ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചു. പൊതു ഇടങ്ങളും നികുതിദായകരുടെ പണവും രാഷ്ട്രീയ നേതാക്കൾക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ
ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്