
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര തുടരുന്നില്‍ കടുത്ത പരാമർശവുമായി സുപ്രീംകോടതി. മിശ്ര ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനല്ല, പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ പ്രോ-ടെം ചെയർമാൻ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പുതിയ ബാർ കൗൺസിൽ രൂപീകരിക്കുന്നതുവരെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യാമെങ്കിലും പ്രധാന നയപരമായ തീരുമാനങ്ങളിൽ അറ്റോർണി ജനറലിനെയും സോളിസിറ്റർ ജനറലിനെയും ഉൾപ്പെടുത്തണം എന്നും കോടതി നിർദേശിച്ചു.
സംസ്ഥാന ബാർ കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കി പുതിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ രൂപീകരിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും സുപ്രീംകോടതി നിർദേശം നൽകി. സംസ്ഥാന ബാർ കൗൺസിലുകളിൽ വനിതാ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് കോടതി നിർദേശിച്ചു. മലയാളി അഭിഭാഷക യോഗമായ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam