സൈനിക താവളത്തിലെ മോഷണം ആസൂത്രിതം; 6 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്, സെക്കന്തരാബാദ് കന്റോൺമെന്റ് മേഖലയിൽ ജാ​ഗ്രത

Published : Sep 02, 2026, 04:46 PM IST
army theft

Synopsis

മോഷ്ടിച്ച ആയുധങ്ങൾ സൈനിക കേന്ദ്രത്തിന് പുറത്തേക്ക് എത്തിക്കാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, മോഷണത്തിന് പിന്നിൽ സംഘടിത ആയുധക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

ദില്ലി: സെക്കന്തരാബാദ് കന്റോൺമെന്റിലെ 20 മദ്രാസ് റെജിമെന്റിന്റെ ആയുധശേഖരത്തിൽ നടന്ന മോഷണം ആസൂത്രിതമെന്ന് പോലീസ്. സംഭവത്തിൽ കരസേനയുടെ ആഭ്യന്തര അന്വേഷണവും പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് ഗുരുതരമായ സുരക്ഷ വീഴ്ച്ചയാണ് സെക്കന്തരാബാദ് കന്റോൺമെന്റിൽ ഉണ്ടായിരിക്കുന്നത്. ആയുധശേഖരത്തിന് സമീപമുള്ള ചില പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നുവെന്നാണ് കണ്ടെത്തൽ.

ഇത് സാങ്കേതിക തകരാറായിരുന്നോ അതോ മനഃപൂർവം പ്രവർത്തന രഹിതമാക്കിയതാണോ എന്നതും പരിശോധിക്കുന്നുണ്ട്. കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ രാജസ്ഥാനിൽ സൈനിക അഭ്യാസപ്രകടനത്തിനായി പോയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം. ഈ സാഹചര്യവും അന്വേഷണസംഘം പരിശോധിക്കുന്നു.

മുതിർന്ന ഉദ്യോഗസ്ഥരുടെ അഭാവം മുതലെടുത്താണോ മോഷണം ആസൂത്രണം ചെയ്തതെന്നാണ് വിവരം. മോഷ്ടിച്ച ആയുധങ്ങൾ സൈനിക കേന്ദ്രത്തിന് പുറത്തേക്ക് എത്തിക്കാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, മോഷണത്തിന് പിന്നിൽ സംഘടിത ആയുധക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവനക്കാർ അകത്തുള്ളതറിയാതെ കടുവയുടെ കൂടിന്‍റെ വാതിൽ തുറന്നു, ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു
നേപ്പാൾ മിന്നൽപ്രളയം: മരണസംഖ്യ 1130 ആയി, 4400 പേരെ ഇനിയും കാണാനില്ല, 6 മലയാളികൾക്കായി തെരച്ചിൽ തുടരുന്നു