വിമാനത്താവള സ്വകാര്യവൽക്കരണം; ലേലത്തിൽ സ‍ര്‍ക്കാരും പങ്കെടുത്തല്ലോയെന്ന് സുപ്രിം കോടതി, ഹര്‍ജി തള്ളി

Published : Oct 17, 2022, 04:01 PM IST
വിമാനത്താവള സ്വകാര്യവൽക്കരണം; ലേലത്തിൽ സ‍ര്‍ക്കാരും പങ്കെടുത്തല്ലോയെന്ന്  സുപ്രിം കോടതി, ഹര്‍ജി തള്ളി

Synopsis

തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവൽക്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തള്ളി

ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവൽക്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തള്ളി. 
സംസ്ഥാനത്തിൻ്റയും, തൊഴിലാളി യൂണിയനകളുടെയും ഹർജിയാണ് സുപ്രീം കോടതി  തള്ളിയത്. വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതി നടപടി. കഴിഞ്ഞ വർഷം കൈമാറ്റം നടന്ന സാഹചര്യത്തിൽ കോടതി നിലവിൽ ഈ വിഷയത്തി ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

എന്നാൽ വിമാനത്താവളത്തിൻ്റെ ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം താൽക്കാലം തീർപ്പാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. വിമാനത്താവളത്തിന്റെ കൈമാറ്റത്തിനായി നടത്തിയ ലേലത്തിൽ സർക്കാരും പങ്കളായിരുന്നുവെന്നും കോടതി വ്യക്തമാക്കി. എന്നാൽ വിമാനത്താവളത്തിന്റെ ഭൂമിയുടെ അവകാശം സംസ്ഥാന സർക്കാരിനാണെന്നും ഈ സാഹചര്യത്തിൽ സർക്കാരിന് അവകാശം നിലനിൽക്കെയാണ് കൈമാറ്റം നടന്നതെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ സി യു സിങ് വാദിച്ചു. എന്നാൽ നടപടി ക്രമങ്ങൾ എല്ലാം പാലിച്ചാണ് കൈമാറ്റം നടത്തതെന്ന് കേന്ദ്രം വാദിച്ചു. 

വിമാനത്താവളം നടത്തി പരിചയമുള്ള സർക്കാരാണ് കേരളത്തിലുള്ളതെന്നും അന്താരാഷ്ട്ര നിലവാരത്തിലാണ് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ നടത്തിപ്പെന്നും സംസ്ഥാനം വാദത്തിനിടെ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ കൈമാറ്റം നടന്നതോടെ തൊഴിലാളികളുടെ അവകാശങ്ങളിലും അനൂകൂല്യങ്ങളും ഇല്ലാതെയെന്ന് തൊഴിലാളിയൂണിനുകൾക്കായി ഹാജരായ അഭിഭാഷകർ പറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ കൈമാറ്റം നടന്ന സാഹചര്യത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി ഹർജികൾ ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. 

Read more: സ്വർണം ലായനിയാക്കി ടവലിൽ മുക്കി കടത്താൻ ശ്രമം, തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത് 4.25 കിലോ സ്വർണം

കേന്ദ്രത്തിനായി എ എസ് ജി കെ നടരാജൻ ഹാജരായി. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ സി യു സിങ്, സ്റ്റാൻഡിംഗ് കൌൺസൽ സികെ ശശി, എന്നിവരും വാദിച്ചു. തൊഴിലാളി സംഘടനക്കായി അഭിഭാഷകരായ ,കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ, രഞ്ജിത്ത് മാരാർ എന്നിവരും ഹാജരായി. 

വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെരായ ഹർജി കേരള ഹൈക്കോടതി തള്ളിയത് 2020 ഒക്ടോബറിലാണ്. തുടർന്ന് സംസ്ഥാനവും തൊഴിലാളി യൂണിനകുകളും ആ വർഷം തന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എസംസ്ഥാന സര്‍ക്കാരിന്റെയും തൊഴിലാളി യൂണിയന്റെയും ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കേ 2021 ഒക്ടോബറില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മുഖ്യമന്ത്രി മോഹമില്ല, ചിലരങ്ങനെ ചിത്രീകരിച്ചു', വിമതനാകാനില്ലെന്ന് തരൂർ, പ്രശ്നങ്ങൾ നേരിട്ട് അറിയിക്കണമെന്ന് നേതാക്കൾ
സർക്കാർ ജീവനക്കാർക്ക് സോഷ്യൽ മീഡിയാ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ, ബിഹാർ സർക്കാരിന്റെ സുപ്രധാന തീരുമാനം