കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്. സ്വർണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി. കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്. സ്വർണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്നാണ് ഇയാൾ എത്തിയത്. സ്വർണം ലായനിയാക്കിയ ശേഷം അതിൽ ടവൽ മുക്കി ലഗേജ് ബാഗിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.