കൈക്കൂലി നൽകുന്നവർക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീം കോടതി

Published : Nov 01, 2022, 11:10 PM IST
കൈക്കൂലി നൽകുന്നവർക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീം കോടതി

Synopsis

 അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി നൽകുന്നത് കുറ്റമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇഡിക്ക്  കുറ്റം ചുമത്താം. 

ദില്ലി: കൈക്കൂലി നൽകുന്നവർക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീം കോടതി വെളിപ്പെടുത്തൽ. കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡിക്ക് കേസ്  എടുക്കാം. അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി നൽകുന്നത് കുറ്റമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇഡിക്ക്  കുറ്റം ചുമത്താം. കൈക്കൂലി നൽകുന്നത് പിഎംഎൽഎ നിയമത്തിൻ്റെ പരിധിയിൽ വരുമെന്നും കോടതി പറഞ്ഞു. ഇഡി ചെന്നൈ സോണൽ ഓഫീസ്  നൽകിയ ഹർജിയിലാണ് സുപ്രിം കോടതി ഉത്തരവ്. 

ചില സാഹചര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥനും മരണമൊഴി രേഖപ്പെടുത്താം', സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക്: ഹർജികളിൽ സുപ്രീം കോടതി നാളെ വീണ്ടും വാദം കേൾക്കും

മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഹർജികളിൽ  സുപ്രീം കോടതി നാളെ വീണ്ടും വാദം കേൾക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാകും വാദം കേൾക്കുക. കേബിൾ ടെലിവിഷൻ നെറ്റ്‍വർക് ആക്റ്റ് പ്രകാരം പ്രവർത്തിക്കുന്ന മീഡിയ വൺ ചാനൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ചാനലിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു.

ദേശസുരക്ഷയുടെ പേര് പറഞ്ഞു സീൽ ചെയ്ത കവറിൽ നൽകിയിരിക്കുന്ന രേഖകളിലെ കാര്യങ്ങൾ ഹർജിക്കാർക്ക് വ്യക്തമല്ലെന്നും സീൽ ചെയ്ത കവറിൽ സർക്കാർ രേഖകൾ സമർപ്പിക്കുമ്പോൾ  കോടതിക്ക് പോലും മുൻവിധിയോടെ ഇടപെടാൻ സാഹചര്യം ഒരുങ്ങുമെന്നും ദവെ വാദിച്ചു. ചാനലിലെ ഏതെങ്കിലും പരിപാടിയിലെ ഉള്ളടക്കം മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെങ്കിൽ പരിപാടിയാണ് വിലക്കേണ്ടതെന്നും ഹർജിക്കാർക്കായി അഭിഭാഷകർ വാദിച്ചു.  

'വിസിമാര്‍ക്കും,മന്ത്രിക്കുമെതിരായ ഗവര്‍ണറുടെ നീക്കം ഭരണഘടനാവിരുദ്ധം,സർക്കാരിനെതിരായ നീക്കം ചെറുക്കും' സിപിഎം

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന