പൊലീസ് എടുക്കുന്ന മരണമൊഴി കേസിന്‍റെ പ്രത്യേകത കണക്കിലെടുത്ത് കോടതികൾക്ക് സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ദില്ലി: മരണമൊഴി രേഖപ്പെടുത്തൽ സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ചില സാഹചര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥനും മരണമൊഴി രേഖപ്പെടുത്താമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അത്തരം സാഹചര്യങ്ങളില്‍ രേഖപ്പെടുത്തിയ മൊഴി അസ്വീകാര്യമാകില്ലെന്നും കോടതി വ്യക്തമാക്കി. മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ പൊലീസ് എടുക്കുന്ന മരണമൊഴി കേസിന്‍റെ പ്രത്യേകത കണക്കിലെടുത്ത് കോടതികൾക്ക് സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാര്‍ഖണ്ഡില്‍ നിന്നുള്ള ബലാത്സംഗ കേസ് പരിഗണിക്കുമ്പോഴാണ് നിരീക്ഷണം.