`പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കുന്നു'; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ പാർട്ടി ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

Published : Feb 06, 2026, 02:47 PM IST
supreme court verdict married woman false promise rape case

Synopsis

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ പാർട്ടിയുടെ ആവശ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. പ്രശസ്തിക്കായി പ്രശാന്ത് കിഷോറിന്റെ പാർട്ടി കോടതിയെ ഉപയോഗിക്കുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി

ദില്ലി: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ പാർട്ടിയുടെ ആവശ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ജനം തിരസ്കരിച്ച ശേഷം പ്രശസ്തിക്കായി പ്രശാന്ത് കിഷോറിന്റെ പാർട്ടി കോടതിയെ ഉപയോഗിക്കുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യം പരിഗണിച്ച് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വനിതകൾക്ക് 10,000 രൂപ വീതം കൈമാറിയത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ആണെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പാർട്ടിയുടെ  വാദം. എന്നാൽ, പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് എത്ര വോട്ട് കിട്ടിയെന്ന് കോടതി ചോദിച്ചു. ആവശ്യമെങ്കിൽ മാതൃക പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഹർജിക്കാർക്ക് പട്ന ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. തുടർന്ന് ജൻ സുരാജ് പാർട്ടി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി പിൻവലിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ
പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് കർശന നിയന്ത്രണത്തിന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി; `ഇന്ധനം മിതമായി ഉപയോഗിക്കണം, ഒരു കൊല്ലത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണം'