
ദില്ലി: കൊവിഡ് കാലത്ത് വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഒരുപോലെ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേന്ദ്രസംസ്ഥാന സര്‍ക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഓണ്‍ലൈൻ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾ ഇപ്പോഴത്തെ വിദ്യാഭ്യാസരീതിക്ക് പുറത്താണ് എന്ന് ചൂണ്ടിക്കാട്ടി ഗുഡ് ഗവര്‍ണൻസ് ചേംബറാണ് ഹര്‍ജി നൽകിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ ഓണ്‍ലൈൻ ക്ളാസുകളാണ് ഇപ്പോൾ നടക്കുന്നത്. എല്ലാ കുട്ടികൾക്കും ഇതിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. ഓണ്‍ലൈൻ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾ ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിക്ക് പുറത്താണ്. ഇതിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടൽ ഉണ്ടാവണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേയാണ് കേസ് വിശദമായി പരിഗണിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾക്ക് നോട്ടീസ് അയച്ചത്.
Read Also: പരസ്യത്തിലും പ്രചാരണത്തിലും കുരുക്ക്; ഫേസ്ബുക്ക് വിവാദത്തിൽ തടിയൂരാൻ ബിജെപി...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam