
ദില്ലി: ബെംഗളൂരു ഈദ്ഗാഹ് മൈതാനിയില്‍ ഗണേഷ ചതുര്‍ഥി ആഘോഷം നടത്താമെന്ന് കര്‍ണാടക ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. രണ്ട് ദിവസത്തേക്ക്ക്ക് തൽസ്ഥിതി തുടരണമെന്നും പരിപാടിക്ക് അനുമതിയില്ലെന്നും കേസ് അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. പൂജ മറ്റ് ഒരിടത്ത് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. ഈദ് ഗ്രൗണ്ടിൽ മറ്റു പരിപാടികൾ നടത്താൻ കഴിയുമോ എന്നതിനെ കുറിച്ച് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
ബെംഗളൂരു ചാമരാജ് പേട്ടയിലെ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആലോഷത്തിന് അനുമതി നൽകിയ കർണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ ജഡ്ജിമാരുടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഇന്ന് മറ്റൊരു ബെഞ്ചിന് വിടുകയായിരുന്നു. ബെംഗളൂരൂ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷത്തിനാണ് ബെംഗളുരു മുനസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയത്. ഇതിനെതിരെ കർണാടക വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗൾ ബെഞ്ച് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. എന്നാൽ ഡിവിഷൻ ബെഞ്ച് ആർക്കും അവിടെ പരിപാടി നടത്താമെന്ന് വിധിച്ചു. ഈ വിധിക്കെതിരെയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വാദം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന് വിട്ടത്. അതേസമയം, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബെംഗളൂരു ചാമരാജ്പേട്ടിലെ ഈദ്ഗാ മൈതാനത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വിഷയം പരാമർശിക്കുകയും വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് അനാവശ്യമായ മതസ്പർദ്ധ സൃഷ്ടിക്കുകയാണെന്ന് സിബൽ വാദിച്ചു.
ഈദ്ഗാഹ് മൈതാനത്ത് ഗണേഷ ചതുര്‍ഥി ഹര്‍ജി ആഘോഷത്തിന് അനുമതി; അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam