Asianet News MalayalamAsianet News Malayalam

ഈദ്ഗാഹ് മൈതാനത്ത് ഗണേഷ ചതുര്‍ഥി ഹര്‍ജി ആഘോഷത്തിന് അനുമതി; അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി

കർണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജഡ്ജിമാരുടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് നിട്ടത്. ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

supreme court will hear ganesha chathurthi celebration in Idgah maidan
Author
First Published Aug 30, 2022, 4:49 PM IST

ദില്ലി: ബെംഗളൂരുവില്‍ ഈദ് ഗാഹ് മൈതാനത്ത്  ഗണേശ ചതുർത്ഥി ആലോഷത്തിന് അനുമതി നൽകിയതിനെതിരെയായ ഹർജിയില്‍ അടിയന്തര വാദം കേള്‍ക്കും. വാദം കേള്‍ക്കുന്നതിനായി  ജസ്റ്റിസ് ഇന്ദിരാ ബാനർജി,എ.എസ് ഒക്കാ, എം എം സുന്ദ്രഷ് എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ച് രൂപീകരിച്ചു.  ഹര്‍ജി നാളെ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചിരുന്നത്. എന്നാല്‍ നാളെയാണ് ആഘോഷമെന്ന് പരാതിക്കാര്‍ അറിയിച്ചിരുന്നു. കർണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജഡ്ജിമാരുടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് നിട്ടത്. ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ബെംഗളൂരൂ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷത്തിനാണ് ബെംഗളുരു മുനസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയത്. ഇതിനെതിരെ കർണാടക വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗൾ ബെഞ്ച് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. എന്നാൽ ഡിവിഷൻ ബെഞ്ച് ആർക്കും അവിടെ പരിപാടി നടത്താമെന്ന് വിധിച്ചു. ഈ വിധിക്കെതിരെയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. ബെംഗളൂരു, ഈദ്ഗാഹ് മൈതാന്‍, സുപ്രീം കോടതി, ഗണേഷ ചതുര്‍ഥി, യുയു ലളിത്, 

ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വാദം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന് വിട്ടത്. അതേസമയം, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബെംഗളൂരു ചാമരാജ്പേട്ടിലെ ഈദ്ഗാ മൈതാനത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വിഷയം പരാമർശിക്കുകയും വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് അനാവശ്യമായ മതസ്പർദ്ധ സൃഷ്ടിക്കുകയാണെന്ന് സിബൽ വാദിച്ചു. ബെംഗളൂരു ചാമരാജ് പേട്ടയിലെ ഈദ്ഗാ മൈതാനിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്താൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി അനുമതി നൽകിയിരുന്നു. 

ഈദ്ഗാഹ് മൈതാനത്ത് ഗണേഷ ചതുര്‍ഥി; ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്, ആഘോഷം നാളെയെന്ന് പരാതിക്കാര്‍
 

Follow Us:
Download App:
  • android
  • ios