ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി; ഐഐടിക്കായി 2500 കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് സ്റ്റേ

Published : Jan 20, 2025, 06:33 PM IST
ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി; ഐഐടിക്കായി 2500 കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് സ്റ്റേ

Synopsis

ബോംബെ ഐഐടി വികസനത്തിനായി 2500 കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ബോംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ദില്ലി: ബോംബൈ ഐഐടിയുടെ തുടർ വികസനവുമായി ബന്ധപ്പെട്ട് 2500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ബോംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഐഐടിയുടെ വികസനത്തിനായി വനപ്രദേശത്തടക്കം കഴിയുന്ന ആദിവാസികൾ ഉൾപ്പെടെ കുടുംബങ്ങളെ ഒഴിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നടത്തണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇതിനായി പൊലീസിനെ അടക്കം ഉപയോഗിച്ച് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിരുന്നു. 

ഇന്ന് ഉത്തരവ് നടപ്പാക്കാനിരിക്കെയാണ് സുപ്രീംകോടതി ഇടപെടൽ. വർഷങ്ങളായി ഇവിടെ താമസിക്കുന്ന ആദിവാസി വിഭാഗത്തിലടക്കം പെട്ടവരെ ഒഴിപ്പിക്കുന്നത് അവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് കേസിൽ ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ കെ ഗിരീഷ് കുമാർ വാദിച്ചു. ജീവിക്കാനുള്ള ആരുടെയും അവകാശത്തെ ഹനിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി കേസിലെ എതിർ കക്ഷികളായ മഹാരാഷ്ട്ര സർക്കാർ, ബോംബൈ ഐഐടി, മുംബൈ മുനസിപ്പൽ കോർപ്പേറേഷൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചു. കേസിൽ പിന്നീട് സുപ്രീംകോടതി വിശദമായി വാദം കേൾക്കും. ബോംബൈ ഐഐടിക്ക് അനുവദിച്ച ഭൂമിയിൽ ഹർജിക്കാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി താമസിക്കുകയാണെന്നാണ് എതിർ കക്ഷികളുടെ വാദം. കേസിൽ ഹർജിക്കാർക്കായി അഭിഭാഷകരായ സുശീൽ ശുക്ല, സുനിൽ മിശ്ര എന്നിവരും ഹാജാരായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു 9 പേർക്ക് പരിക്ക്
'ദമ്പതികൾക്കും കമിതാക്കൾക്കുമെല്ലാം ഒരുമിച്ച് സൗജന്യമായി യാത്ര ചെയ്യാം': എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഓർമിപ്പിച്ച് മുൻ മന്ത്രി