വിജയ് സർക്കാരിന് ആശ്വാസം, സംസ്ഥാന വ്യാപകമായി ഗോവധ നിരോധനത്തിനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

Published : Jul 13, 2026, 07:19 PM IST
VIJAY

Synopsis

തമിഴ്‌നാട്ടിൽ സംസ്ഥാന വ്യാപകമായി ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ബക്രീദിന് തൊട്ടുമുൻപ് പുറപ്പെടുവിച്ച ഈ ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി.

ചെന്നൈ : സംസ്ഥാന വ്യാപകമായി ഗോ വധം നിരോധിക്കാൻ തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രാന്ത് നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ക എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. നിയമപ്രകാരം ലൈസൻസുള്ള കശാപ്പുശാലകളിലോ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലോ മാത്രമേ മൃഗങ്ങളെ അറുക്കാൻ പാടുള്ളൂവെന്നായിരുന്നു മദ്രാസ് ഹൈക്കോടതി നിർദ്ദേശം. മെയ് 27-ന് ബക്രീദിന്റെ തലേ ദിവസമായിരുന്നു കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് പശുക്കളെ അറുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് 'ഹിന്ദു മക്കൾ കക്ഷി' ജനറൽ സെക്രട്ടറി കെ. സൂര്യ പ്രശാന്ത് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ്, ഹർജിക്കാരൻ പോലും ആവശ്യപ്പെടാത്ത രീതിയിൽ ജസ്റ്റിസ്. സ്വാമിനാഥൻ സംസ്ഥാനവ്യാപകമായി ഗോ വധം നിരോധിക്കാൻ ഉത്തരവിട്ടത്.

സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്വി ഹാജരായി. 10 വയസ്സിന് മുകളിൽ പ്രായമുള്ള പശുക്കളെ അറുക്കാൻ അനുമതി നൽകുന്ന 1958-ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. പൂർണ്ണമായ നിരോധനം ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്നതിലൂടെ, നിലവിലുള്ള നിയമങ്ങൾക്ക് പകരമായി ഹൈക്കോടതി സ്വന്തം നിലയിൽ നിയമനിർമ്മാണം നടത്തുകയാണ് ചെയ്തതെന്നും സംസ്ഥാന സർക്കാർ വാദിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാ​ഗാലാൻഡിൽ സ്ഫോടനം; ഐഇഡി പൊട്ടിത്തെറിച്ചത് അസം റൈഫിൾസിൻ്റെ വാഹനത്തിന് സമീപം, ഒരു സൈനികന് വീരമൃത്യു, നാല് സൈനിക‍ർക്ക് പരിക്ക്
കണ്ണ് തുറക്കാതെ കേന്ദ്ര സർക്കാർ; 16 ദിവസം കൊണ്ട് കുറ‌ഞ്ഞത് 8.2 കിലോ ഭാരം, സോനം വാങ്ചുകിന്‍റെ ആരോഗ്യനില അതീവ ഗുരുതരം