നാ​ഗാലാൻഡിൽ സ്ഫോടനം; ഐഇഡി പൊട്ടിത്തെറിച്ചത് അസം റൈഫിൾസിൻ്റെ വാഹനത്തിന് സമീപം, ഒരു സൈനികന് വീരമൃത്യു, നാല് സൈനിക‍ർക്ക് പരിക്ക്

Published : Jul 13, 2026, 07:01 PM IST
nagaland assam riffles blast

Synopsis

നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനിക‍ർക്ക് പരിക്കേറ്റു. നാ​ഗാലാൻഡിലെ സുഖോവിക്ക് സമീപം ചുമൗക്കേദിമയിലാണ് സ്ഫോടനമുണ്ടായത്.

കൊഹിമ: നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനിക‍ർക്ക് പരിക്കേറ്റു. നാ​ഗാലാൻഡിലെ സുഖോവിക്ക് സമീപം ചുമൗക്കേദിമയിലാണ് സ്ഫോടനമുണ്ടായത്.

അസം റൈഫിൾസിന്റെ വാഹനത്തിന്റെ സമീപത്തായി ഐഇഡി സ്ഫോടനമുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ അസം റൈഫിൾസിലെ ഒരു ജവാൻ വീരമൃത്യുവരിച്ചതായും കൊഹിമയിലെ പ്രതിരോധവകുപ്പ് പിആർഒ സ്ഥിരീകരിച്ചു. പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണ് തുറക്കാതെ കേന്ദ്ര സർക്കാർ; 16 ദിവസം കൊണ്ട് കുറ‌ഞ്ഞത് 8.2 കിലോ ഭാരം, സോനം വാങ്ചുകിന്‍റെ ആരോഗ്യനില അതീവ ഗുരുതരം
ബിഹാറിൽ പൊലീസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; തട്ടിക്കൊണ്ടുപോകൽ അല്ലെന്ന് പൊലീസ്, പീഡനത്തിന് തെളിവില്ലെന്നും വിശദീകരണം