അധികാരമെന്ത്? കമൽനാഥിനെ താരപ്രചാരക പദവിയിൽ നിന്ന് മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി; സ്റ്റേയും

By Web TeamFirst Published Nov 2, 2020, 3:07 PM IST
Highlights

 രാഷ്ട്രീയ പാര്‍ടിയുടെ താരപ്രചാരകനെ വിലക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് എന്ത് അധികാരമെന്ന്

ദില്ലി: മധ്യപ്രദേശ് നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ താരപ്രചാരക പദവിയിൽ നിന്ന് കോണ്‍ഗ്രസ് നേതാവ് കമൽനാഥിനെ ഒഴിവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഷ്ട്രീയ പാര്‍ടിയുടെ താരപ്രചാരകനെ വിലക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് എന്ത് അധികാരമെന്ന് സുപ്രീംകോടതി ചോദിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കമൽനാഥിനെ വിലക്കിയതെന്നും കോടതി പറഞ്ഞു. 

കേസ് വിശദമായി പരിഗണിക്കാനും ചീഫ് ജസ്റ്റിസ് കോടതി തീരുമാനിച്ചു. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ തീരുമാനം ചോദ്യം ചെയ്തുള്ള കമൽനാഥിന്‍റെ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചതെങ്കിലും കോടതി അത് തള്ളി. ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ വനിത സ്ഥാനാര്‍ത്ഥിക്കെതിരെ 'ഐറ്റം' പരാമര്‍ശം നടത്തിയതിനായിനായിരുന്നു കമൽനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്.

click me!