
ദില്ലി: കേന്ദ്രസർക്കാർ രൂപീകരിച്ച വിവിധ ട്രൈബ്യൂണലുകൾ തങ്ങൾക്ക് ബാധ്യതയെന്ന് സുപ്രീംകോടതി. ട്രൈബ്യൂണലുകളുടെ പ്രവർത്തനം സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേ ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ട്രൈബ്യൂണലുകൾ സൃഷ്ടിച്ചത് കേന്ദ്രമാണ്. അത് നിങ്ങളുടെ തലവേദനയും ഞങ്ങളുടെ ബാധ്യതയുമായിരിക്കുന്നു. ചില ട്രൈബ്യൂണലുകൾ ഒഴികെ ബാക്കിയുള്ളവ നൽകുന്ന ഉത്തരവ് കണ്ടാൽ നാഥനില്ല കളരിയായി തോന്നും. അവർക്ക് ആരോടും ബാധ്യതയില്ല. ചെയർമാൻ വിരമിച്ചാൽ ട്രൈബ്യൂണൽ തന്നെ സ്‌തംഭിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് കേന്ദ്രത്തോട് കോടതി ആവർത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam