
ദില്ലി: അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതി അലക്ഷ്യ കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേക്കെതിരെ ട്വിറ്ററിൽ നടത്തിയ പരാമര്‍ശത്തിന് സുപ്രീംകോടതി സ്വമേധയയാണ് പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്തത്.
കേസിൽ പ്രശാന്ത് ഭൂഷണ്‍ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രാഥമികമായി കോടതി അലക്ഷ്യമുണ്ടോ എന്നതിലാകും ഇന്നത്തെ തീരുമാനം വരിക. കോടതി അലക്ഷ്യമുണ്ടെന്നാണ് സുപ്രീംകോടതി വിധിയെങ്കിൽ വിശദമായ വാദം കേൾക്കലിലേക്ക് കടക്കും.