ഉന്നാവ് പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരായ 20 കേസുകളിൽ റിപ്പോര്‍ട്ട് തേടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

By Web TeamFirst Published Aug 14, 2019, 12:08 AM IST
Highlights

ഉന്നാവ് പെണ്‍കുട്ടിക്കും കുടുംബത്തിനും എതിരായ 20 കേസുകളിൽ ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് തൽസ്ഥിതി റിപ്പോർട്ട് തേടാൻ സുപ്രീംകോടതി വിസമ്മതിച്ചു. 

ദില്ലി: ഉന്നാവ് പെണ്‍കുട്ടിക്കും കുടുംബത്തിനും എതിരായ 20 കേസുകളിൽ ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് തൽസ്ഥിതി റിപ്പോർട്ട് തേടാൻ സുപ്രീംകോടതി വിസമ്മതിച്ചു. പെണ്‍കുട്ടിക്കും കുടുംബത്തിനും എതിരായ കേസുകളിൽ ഇടപെട്ട് വിഷയം വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട നാല് കേസുകളുടെ നടപടികൾ ദൈനംദിനാടിസ്ഥാനത്തിൽ ദില്ലി കോടതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസ് ആഗസ്റ്റ് 19ന് വീണ്ടു പരിഗണിക്കും.

click me!