സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും

Published : Jan 22, 2021, 07:57 AM ISTUpdated : Jan 22, 2021, 08:28 AM IST
സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും

Synopsis

നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിഖ് കാപ്പന് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിക്കാരായ പത്രപ്രവര്‍ത്തക യൂണിയന്‍ കോടതിയില്‍ ആവശ്യപ്പെടും.  

ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിഖ് കാപ്പന് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിക്കാരായ പത്രപ്രവര്‍ത്തക യൂണിയന്‍ കോടതിയില്‍ ആവശ്യപ്പെടും. ഹാഥ്‌റസ് ബലാത്സംഗ കൊലയുടെ മറവില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെ യു.പി പൊലീസിന്റെ ആരോപണം.
 

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്