പെഗാസസ്; 'പൗരസ്വാതന്ത്രത്തെ ബാധിക്കുന്ന വിഷയം', അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന് കപില്‍ സിബല്‍

By Web TeamFirst Published Jul 30, 2021, 12:11 PM IST
Highlights

ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും വിഷയം പൗരസ്വാതന്ത്രത്തെ ബാധിക്കുന്നതാണെന്നും അഭിഭാഷകനായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 
 

ദില്ലി: പെഗാസസ് വെളിപ്പെടുത്തലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എൻ റാമും ശശികുമാറും സമ‍ർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും വിഷയം പൗരസ്വാതന്ത്രത്തെ ബാധിക്കുന്നതാണെന്നും അഭിഭാഷകനായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 

ഇതിന് പിന്നാലെയാണ് ഹർജി അടുത്തയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചത്.  സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയേയോ വിരമിച്ച ജ‍ഡ്ജിയേയോ അന്വേഷണത്തിനായി നിയോഗിക്കണം, പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കില്‍ വെളിപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെടണം തുടങ്ങിയവ ഉന്നയിച്ചാണ് ഹർജി നല്‍കിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!