'രാഹുൽഗാന്ധി നിയമത്തിന് മുകളിൽ അല്ല,അയോഗ്യത തുടരുമെന്ന വിധി ഗാന്ധികുടുംബത്തിന്‍റെ അഹങ്കാരത്തിനേറ്റ തിരിച്ചടി'

Published : Apr 20, 2023, 12:41 PM ISTUpdated : Apr 20, 2023, 12:48 PM IST
'രാഹുൽഗാന്ധി നിയമത്തിന് മുകളിൽ അല്ല,അയോഗ്യത തുടരുമെന്ന വിധി  ഗാന്ധികുടുംബത്തിന്‍റെ അഹങ്കാരത്തിനേറ്റ തിരിച്ചടി'

Synopsis

സൂററ്റ് സെഷന്‍സ് കോടതി വിധി, നീതിന്യായ വ്യവസ്ഥയുടെയും സാധാരണ ജനങ്ങളുടെയും വിജയം എന്ന് ബിജെപി

ദില്ലി: രാഹുല്‍ ഗാന്ദിയെ അയോഗ്യനാക്കിയ വിധിക്കെതിരായ അപ്പീല്‍ തള്ളിയ സൂററ്റ് സെഷന്‍സ് കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ബിജെപി. നീതിന്യായ വ്യവസ്ഥയുടെയും സാധാരണ ജനങ്ങളുടെയും വിജയം എന്ന് ബിജെപി വക്താവ് സംപത് പാത്ര പ്രതികരിച്ചു.രാഹുൽ ഗാന്ധി നിയമത്തിന് മുകളിൽ അല്ല.  ഗാന്ധി കുടുംബത്തിൻറെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു .രാഹുൽ ഗാന്ധിക്ക് രാജ്യത്തോട് മാപ്പ് ചോദിക്കാനുള്ള സമയം ഇനിയും ഉണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.മോദിയെ ആക്രമിച്ച് പിന്നോക്കക്കാരെ അപമാനിക്കാനുള്ള കോൺഗ്രസ് ശ്രമം ഒരിക്കൽ കൂടി തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

അപകീർത്തി കേസിൽ രാഹുലിന് തിരിച്ചടി; ഹർജി തള്ളി സൂറത്ത് സെഷൻസ് കോടതി

'വയനാട് ഉപതെരഞ്ഞെടുപ്പ് ഉടനില്ല'; തുടർനിയമനടപടികൾ നിരീക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ