അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയെങ്കിലും മേല്‍കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ദില്ലി: വയനാട് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നുല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങള്‍. തുടർനിയമനടപടികൾ നിരീക്ഷിക്കുമെന്നും സമയമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങള്‍ അറിയിച്ചു. അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയെങ്കിലും മേല്‍കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിന് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ വയനാട് വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയായിരുന്നു രാഷ്ട്രീയ കേരളം. എന്നാല്‍, ലക്ഷദ്വീപ് പാഠം ഉൾക്കൊണ്ട് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് തിടുക്കം കാണിക്കേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. രാഹുൽ ഗാന്ധിയുടെ നിരീക്ഷിക്കുമെന്നും സമയമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങള്‍ അറിയിച്ചു.

Also Read: അപകീർത്തി കേസിൽ രാഹുലിന് തിരിച്ചടി; ഹർജി തള്ളി സൂറത്ത് സെഷൻസ് കോടതി

ജനുവരി 11ന് ലക്ഷദ്വീപിൽ മുഹമ്മദ് ഫൈസൽ എംപിയെ അയോ​ഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സെഷൻസ്‌ കോടതിയുടെ വിധിയും ശിക്ഷയും കേരള ഹൈക്കോടതി സസ്‌പെൻഡ്‌ ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ്‌ ജനുവരി 18ന്‌ ഇറക്കിയ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം കമ്മീഷൻ മരവിപ്പിക്കുകയായിരുന്നു.