കർണാടകയിൽ കീഴടങ്ങിയ മാവോയിസ്റ്റുകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ, പരപ്പന അ​ഗ്രഹാര ജയിലിലടച്ചു

Published : Jan 10, 2025, 11:30 AM ISTUpdated : Jan 10, 2025, 11:33 AM IST
കർണാടകയിൽ കീഴടങ്ങിയ മാവോയിസ്റ്റുകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ, പരപ്പന അ​ഗ്രഹാര ജയിലിലടച്ചു

Synopsis

നക്സലുകൾ മുഖ്യമന്ത്രിക്ക് മുന്നിൽ കീഴടങ്ങിയതിനെ ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോരുണ്ടായി.

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുന്നിൽ കീഴടങ്ങിയ ആറ് നക്‌സലുകളെ വ്യാഴാഴ്ച ബെംഗളൂരുവിലെ എൻഐഎ പ്രത്യേക കോടതി ജനുവരി 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മഡിവാളയിലെ ടെക്‌നിക്കൽ സെല്ലിൽ ചിക്കമംഗളൂരു പൊലീസിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ശേഷം വിക്ടോറിയ ആശുപത്രിയിൽ പതിവ് വൈദ്യപരിശോധനക്ക് വിധേയരായി. കീഴടങ്ങിയ നക്‌സലുകളായ ചിക്കമംഗളൂരു സ്വദേശി ലത മുണ്ടഗാരു, ദക്ഷിണ കന്നഡയിൽ നിന്നുള്ള സുന്ദരി കുട്‌ലൂർ, ചിക്കമംഗളൂരു സ്വദേശി വനജാക്ഷി ബലെഹോളൂർ, റായ്ച്ചൂരിൽ നിന്നുള്ള മാരെപ്പ അരോളി, വയനാട് സ്വദേശി ജിഷ, തമിഴ്‌നാട് വെല്ലൂരിൽ നിന്നുള്ള വസന്ത് എന്നിവരെ ബംഗളൂരു പരപ്പന അഗ്രഹാരയിലെ സെൻട്രൽ ജയിലിൽ പാർപ്പിക്കും. 

അതേസമയം, നക്സലുകൾ മുഖ്യമന്ത്രിക്ക് മുന്നിൽ കീഴടങ്ങിയതിനെ ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോരുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫിസ് നക്സൽ അനുഭാവികളുടെ നിയന്ത്രണത്തിലാണെന്ന് ബിജെപി ആരോപിച്ചു. മാവോവാദികളുടെ കീഴടങ്ങലിന് മധ്യസ്ഥത വഹിച്ചത് ശാന്തിഗാഗി നാഗരിക വേദികെ ആയിരുന്നു. കീഴടങ്ങലിനെയും പുനരധിവാസ പാക്കേജിനെയും പരിഹസിച്ച ബിജെപി എംഎൽഎ, സുനിൽ കുമാർ ഇത് ഫോറസ്റ്റ് നക്സലുകളെ അർബൻ നക്സലുകളാക്കി മാറ്റുന്ന പാക്കേജാണെന്ന് പരിഹസിച്ചു.

കീഴടങ്ങാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത് ഒരു മാസത്തിനകമാണ് നക്‌സലുകൾ പ്രതികരിച്ചത്. നക്സൽ നേതാവ് വിക്രം ഗൗഡയുടെ ഏറ്റുമുട്ടലിലും ആറ് നക്സലുകളുടെ കീഴടങ്ങലിലും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് സംശയം പ്രകടിപ്പിച്ചു. 
അക്രമത്തിൻ്റെ പാത ഉപേക്ഷിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ചേരാൻ ആഗ്രഹിക്കുന്ന നക്‌സൽ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി നേരത്തെ വാർത്താക്കുറിപ്പിൽ പറഞ്ഞു.

 Read More... ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രം; ചോദ്യങ്ങൾ ചോദിക്കാന്‍ മടിച്ച വിദ്യാര്‍ത്ഥികളോട് അശ്വിന്‍

കഴിഞ്ഞ മാസം ഛത്തീസ്ഗഡിൽ കീഴടങ്ങിയ 30 നക്‌സലുകളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് സ്വീകരിച്ചപ്പോൾ ഞെട്ടിയില്ലേയെന്ന് സുനിൽ കുമാറിനെ വിമർശിച്ച് സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ വർഷം കീഴടങ്ങിയ നക്‌സൽ ദമ്പതികൾക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 41 ലക്ഷം രൂപ സഹായമായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം സുനിൽ കുമാറിനെ ഓർമ്മിപ്പിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?