
മുംബൈ: രാജ്യത്തെ വോട്ടർമാർ മൂന്നാമത്തെ സർജിക്കൽ സ്ട്രൈക്ക് പ്രതിപക്ഷത്തിനെതിരെ നടത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മുംബൈയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
'ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള സർജിക്കൽ സ്ട്രൈക്കും ബാലാകോട്ട് വ്യോമാക്രമണവും വ്യക്തമാക്കുന്നത് പ്രധാനമന്ത്രിക്ക് രാജ്യസുരക്ഷയോടുള്ള ആത്മാർത്ഥതയാണ്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് ഞാൻ ഉറപ്പു തരുന്നു'; സുഷമ പറഞ്ഞു.
രാഷ്ട്രീയ പണ്ഡിതന്മാരുടെ മുന്നറിയിപ്പുകൾക്കും കണക്കുകൂട്ടലുകള്‍ക്കും തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് ജനങ്ങള്‍ വിധി എഴുതും. നരേന്ദ്രമോദിക്ക് മികച്ച വിജയം നേടികൊടുത്തുകൊണ്ടാകും ജനങ്ങൾ മൂന്നാം മിന്നലാക്രമണം നടത്തുന്നതെന്നും സുഷമാ സ്വരാജ് പറഞ്ഞു. സുരക്ഷാ സേനകളെ താഴ്ത്തികെട്ടാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam