കർണാടകയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാൾ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു

Published : Apr 13, 2025, 11:48 PM ISTUpdated : Apr 13, 2025, 11:59 PM IST
കർണാടകയിൽ  5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാൾ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു

Synopsis

ഇന്ന് രാവിലെ ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  കുട്ടി പീഡിപ്പിക്കപ്പെട്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. 

ബെം​ഗളൂരു: 5 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കൊന്നു എന്ന് സംശയിക്കുന്ന ബീഹാർ സ്വദേശി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. കർണാടക ഹുബ്ബള്ളിയിൽ ആണ് സംഭവം. ഇന്ന് രാവിലെ ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  കുട്ടി പീഡിപ്പിക്കപ്പെട്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന അപാര്‍ട്ട്മെന്‍റിന് സമീപത്ത് നിന്ന് പ്രതി കുട്ടിയെ  വിളിച്ചുകൊണ്ടുപോകുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അതിനുള്ളിൽ വെച്ച് കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. 

കുഞ്ഞ് കരഞ്ഞപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഇതെ തുടര്‍ന്ന് ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ ഇയാൾ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിൽ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ആത്മരക്ഷാർത്ഥം പൊലീസ് തിരികെ വെടിവെച്ചെന്ന് ഹുബ്ബള്ളി - ധാർവാഡ് കമ്മീഷണർ പറഞ്ഞു. ഇയാളുടെ നട്ടെല്ലിനും കാലിനും ആണ് വെടിയേറ്റത്. പ്രതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായും പൊലീസ് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി