ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

By Web TeamFirst Published Jul 21, 2021, 10:17 AM IST
Highlights

ജമ്മു വിമാത്താവളത്തിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ജാഗ്രത നിർദ്ദേശമുണ്ട്. മൂന്ന് ജില്ലകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്.

ദില്ലി: ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സത്വവാരിയില്‍ ഇന്ന് പുലർച്ച 4.05  ഓടെയാണ് ഡ്രോൺ കണ്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ജമ്മു കശ്മീർ പൊലീസും മറ്റ് സുരക്ഷാ സേനയും അന്വേഷണം ആരംഭിച്ചു.

Jammu & Kashmir | Suspected drone spotted in Satwari area of Jammu. Details awaited.

— ANI (@ANI)

ജമ്മു വിമാത്താവളത്തിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ജാഗ്രത നിർദ്ദേശമുണ്ട്. മൂന്ന് ജില്ലകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. ഡ്രോണുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!