
ദില്ലി: ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലെ ലൈറ്റുകൾ തകർന്ന സംഭവത്തിൽ പൈലറ്റുമാർക്കെതിരെ നടപടി. ഒക്‌ടോബർ 31ന് മംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത സ്‌പൈസ്ജെറ്റ് വിമാനത്തിലെ രണ്ട് പൈലറ്റുമാരെയാണ് സസ്പെന്റ് ചെയ്തത്. നാല് മാസത്തേക്കാണ് സസ്പെൻഷൻ.
ഡിജിസിഎയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നടപടി. ദുബായിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത വിമാനമാണ് അപകടമുണ്ടാക്കിയത്. ലാൻഡിങ് കൃത്യമായി നടക്കാതെ വന്നതോടെ വിമാനം റൺവേയിൽ നിന്ന് തെന്നി വലിയ ശബ്‌ദത്തോടെ ഇടതുവശത്തേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെയാണ് റൺവേ ലൈറ്റുകൾ തകർന്നത്.
ഇതിന് പിന്നാലെ പൈലറ്റുമാർക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വിശദീകരണത്തിൽ തൃപ്‌തിയില്ലാതെ വന്നതോടെയാണ് പൈലറ്റുമാർക്കെതിരെ നടപടി സ്വീകരിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറൽ തീരുമാനിച്ചത്.
വിമാനത്തിനുള്ളില്‍ യുവതിക്ക് പ്രസവം, പുലര്‍ച്ചെ അടിയന്തിര ലാന്‍റിംഗ് നടത്തി ഖത്തര്‍ എയര്‍വേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam