
തിരുവനന്തപുരം: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്ക് എതിരെ കേസു കൊടുത്ത ബഹിരാഷ്ട്ര കുത്തകയായ പെപ്സി കമ്പനിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സ്വദേശി ജാഗരൺ മഞ്ച്.
വിപണിയിൽ കിട്ടിയ വിത്തുപയോഗിച്ച് കൃഷി ചെയ്ത കർഷകർക്ക് എതിരെ കോടികൾ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് നൽകിയ കേസ് കർഷകരുടെ അവകാശത്തിൻ മേലുള്ള ബഹുരാഷ്ട്ര കുത്തകകളുടെ കടന്നു കയറ്റമായി മാത്രമേ കാണാൻ കഴിയുകയുള്ളുവെന്ന് സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന കൺവീനർ രജ്ജിത്ത് കാർത്തികേയന്‍ പ്രസ്താവനയിൽ പറഞ്ഞു.
പ്രശ്നത്തിൽ അടിയന്തരമായി കേന്ദ്രസർക്കാർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെപ്സിയുടെ കർഷക വിരുദ്ധ നടപടി കൾക്ക് എതിരെ ദേശിയ വ്യാപകമായി പ്രക്ഷോഭ പരിപാടികൾക്ക് ഉടൻ രുപം നൽകുമെന്നും കാർത്തികേയൻ പറഞ്ഞു. സബർകന്ദ, ആരവല്ലി ജില്ലകളിലെ കർഷകർ ഒരു കോടിയിലേറെ രൂപ വീതം നഷ്ടപരിഹാരം വേണം എന്നാവശ്യപ്പെട്ടാണ് ഈ മാസം ആദ്യം പെപ്സികോ കേസ് നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam