കോപ്പിയടി വിലക്കി; യുപിയില്‍ വാര്‍ഷിക പരീക്ഷയില്‍ 'എട്ടുനിലയില്‍ പൊട്ടി' 165 സ്കൂളുകള്‍

By Web TeamFirst Published Apr 28, 2019, 7:12 PM IST
Highlights

പരീക്ഷയില്‍ കോപ്പിയടി തടയാന്‍ കര്‍ശന മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നതായും തോല്‍വി അതിന് തെളിവാണെന്നുമാണ് ബോര്‍ഡ് എക്സാം ഡയറക്ടര്‍ വിനയ് കുമാര്‍ പാണ്ഡെ അറിയിച്ചത്. 

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ വാര്‍ഷിക പരീക്ഷയില്‍ 'എട്ടുനിലയില്‍ പൊട്ടി' സ്കൂളുകള്‍.  ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ യുപിയിലെ 165 സ്കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പോലും ജയിച്ചിട്ടില്ല. 388 സ്കൂളുകളില്‍ 20 ശതമാനമാണ് വിജയം. 

അടുത്തിടെ പുറത്തുവന്ന ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലത്തിലാണ് ഞെട്ടിക്കുന്ന തോല്‍വി വെളിപ്പെട്ടത്. 165 സ്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍തഥികളും പരീക്ഷയില്‍  പരാജയപ്പെട്ടു. പരീക്ഷയില്‍ കോപ്പിയടി തടയാന്‍ കര്‍ശന മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നതായും തോല്‍വി അതിന് തെളിവാണെന്നുമാണ് ബോര്‍ഡ് എക്സാം ഡയറക്ടര്‍ വിനയ് കുമാര്‍ പാണ്ഡെ അറിയിച്ചത്. 

കോപ്പിയടിക്ക് കുപ്രസിദ്ധി നേടിയ കൗഷമ്പി ജില്ലയിലെ 13 സ്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒന്നടങ്കം പരാജയപ്പെട്ടു. സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ഹൈസ്കൂളുകളുടെ പട്ടികയില്‍ 50 സര്‍ക്കാര്‍ സ്കൂളുകളും 84 പ്രൈവറ്റ് സ്കൂളുകളുമാണ് ഉള്ളത്. ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 15 സര്‍ക്കാര്‍ സ്കൂളുകളും 58 എയ്ഡഡ് സ്കൂളുകളും പരാജയപ്പെട്ടു.    

click me!