താജ്മഹല്‍ കാണാന്‍ ട്രംപ് എത്തുന്നു; ഫെബ്രുവരി 24ന് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

By Web TeamFirst Published Feb 21, 2020, 11:58 AM IST
Highlights

അന്നേ ദിവസം പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനമുണ്ടായിരിക്കുന്നതല്ല. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് അന്ന് 12 മണി മുതൽ താജ്മഹൽ അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. 

ആ​ഗ്ര: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തെ തുടർന്ന് ഫെബ്രുവരി 24 ന് 12 മണി മുതല്‍ താജ്മഹലില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അറിയിപ്പ്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് 24 നാണ് താജ്മഹല്‍ കാണാനെത്തുന്നത്. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് അന്ന് 12 മണി മുതൽ താജ്മഹൽ അടച്ചിടാൻ തീരുമാനിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ആഗ്ര ഡിവിഷൻ സൂപ്രണ്ട് വസന്ത് കുമാർ സ്വർക്കർ അറിയിച്ചു.

പ്രധാന പാതയിലും താജ്മഹലിന്റെ പരിസരത്തും സ്ഥിതി ചെയ്യുന്ന എല്ലാ വീടുകളും കടകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും പരിശോധനയക്ക് വിധേയമാക്കും. പരിശോധന പ്രക്രിയകൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. പരിശോധന പൂർത്തിയാക്കാൻ ചില പ്രത്യേക സംഘങ്ങളെയാണ് നിയോ​ഗിച്ചിട്ടുള്ളതെന്നും സിറ്റി പൊലീസ് സൂപ്രണ്ട് രോഹൻ പ്രമോ​ദ് പറഞ്ഞു. സുരക്ഷാ വീഴ്ച സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിശോധനയുടെ ഭാ​ഗമായി തങ്ങളുടെ ആധാർ കാർഡ് നൽകാൻ പോലീസ് ആവശ്യപ്പെട്ടതായി നഗരത്തിലെ പ്രാദേശിക കച്ചവടക്കാർ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫെബ്രുവരി 24 മുതൽ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ്  ഡൊണാൾഡ് ട്രംപ് എത്തുന്നത്.

click me!