'തോക്കും ബോംബും ഉപയോ​ഗിക്കാൻ തഴക്കമുള്ളവരാണ്'; തമിഴ്നാട്ടിൽ വിരമിച്ച സൈനികന്റെ ഭീഷണി പ്രസംഗം, കേസ്

Published : Feb 23, 2023, 11:36 AM IST
'തോക്കും ബോംബും ഉപയോ​ഗിക്കാൻ തഴക്കമുള്ളവരാണ്'; തമിഴ്നാട്ടിൽ വിരമിച്ച സൈനികന്റെ ഭീഷണി പ്രസംഗം, കേസ്

Synopsis

തമിഴ്നാട് സർക്കാർ സൈനികരെ പ്രകോപിപ്പിക്കരുതെന്നും തോക്കും ബോംബും ഉപയോ​ഗിക്കാൻ പഠിച്ചവരാണ് സൈനികരെന്നുമായിരുന്നു പ്രസം​ഗത്തിനിടയിലെ പരാമർശം. 

ചെന്നൈ: പ്രസം​ഗത്തിനിടെ ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ വിരമിച്ച സൈനികനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. എക്സ് സർവിസ് മെൻ സെൽ തമിഴ്നാട് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് റിട്ടയേർഡ് കേണൽ ബി ബി പാണ്ഡ്യൻ വിവാദ പരാമർശങ്ങൾ നടത്തിയത്. തമിഴ്നാട് സർക്കാർ സൈനികരെ പ്രകോപിപ്പിക്കരുതെന്നും തോക്കും ബോംബും ഉപയോ​ഗിക്കാൻ പഠിച്ചവരാണ് സൈനികരെന്നുമായിരുന്നു പ്രസം​ഗത്തിനിടയിലെ പരാമർശം. ബി ബി പാണ്ഡ്യനെ പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

തമിഴ്നാട് കൃഷ്ണ​ഗിരിയിൽ സൈനികനായ എം പ്രഭുവിന്റെ കൊലപാതകത്തെ തുടർന്ന് ബിജെപി എക്സ് സർവീസ് മെൻ സെൽ തമിഴ്നാട് യൂണിറ്റ് നടത്തിയ നിരാഹാര സമരത്തിലാണ് ബി ബി പാണ്ഡ്യന്റെ പരാമർശം. കലാപാഹ്വാനം നടത്തിയതിന് ഐപിസി 153 വകുപ്പ് പ്രകാരവും 505 1(ബി), 506(​ഐ) എന്നീ വകുപ്പുകൾ പ്രകാരവുമാണ് പാണ്ഡ്യനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിരിക്കുന്നത്. 

സൈനികർ തോക്കും ബോംബും ഉപയോ​ഗിക്കാൻ തഴക്കമുള്ളവരാണ്. ഞങ്ങൾക്കതിന് താൽപ്പര്യമില്ല. എന്നാൽ തമിഴ്നാട് സർക്കാർ അതിന് പ്രേരിപ്പിക്കരുതെന്ന് പാണ്ഡ്യൻ പറഞ്ഞു. അനുവാദമില്ലാതെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച 3000 ബിജെപി പ്രവർത്തകർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിട്ടുണ്ട്. പാണ്ഡ്യന്റെ പരാമർശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വിമർശനങ്ങൾ ശക്തമാവുകയാണ്.

ദിവസങ്ങൾക്കു മുമ്പാണ് അവധിക്ക് നാട്ടിലെത്തിയ സൈനികന്റെ കൊലപാതകം. സംഭവത്തിൽ ഡി.എം.കെ കൗൺസിലറടക്കം അറസ്റ്റിലായിരുന്നു. കേസിൽ ന​ഗോജനഹള്ളി ടൗൺ പഞ്ചായത്തം​ഗവും ഡിഎംകെ പ്രാദേശിക നേതാവുമായ എ ചിന്നസ്വാമി അടക്കമുള്ളവരെയാണ് പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സംഭവത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ രം​ഗത്തെത്തിയിരുന്നു. തമിഴ്നാട്ടിൽ സൈനികർക്ക് അർഹിച്ച ബഹുമാനം ലഭിക്കുന്നില്ലെന്നും അവരെ അന്യ​ഗ്രഹ ജീവികളായി കാണുന്നുവെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. 

ഡി എം കെയുടെ രീതിയനുസരിച്ച് യൂണിഫോമിലുള്ളവരെ അവർ ബഹുമാനിക്കാറില്ല. സൈനിക ഉദ്യോ​ഗസ്ഥരോട് ഒരിക്കലും ബഹുമാനം ഉണ്ടാവാറുമില്ല. സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഫെബ്രുവരി എട്ടിന് നടന്ന സംഭവത്തിൽ ദേശീയമാധ്യമങ്ങളലടക്കം വാർത്ത വന്നപ്പോഴാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്. ഇക്കാര്യത്തിൽ പൊലീസിനും വീഴ്ച്ച പറ്റി. ലോക്കൽ പോലീസ് യൂണിഫോമിലുള്ള ആളുകളെ സഹോദരൻമാരായി കാണുന്നുണ്ടെങ്കിലും ഇക്കാര്യം അവർ ​ഗൗരവത്തിലെടുത്തില്ല. തമിഴ്നാട്ടിൽ സൈനികർക്ക് സുരക്ഷിതത്വമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ദില്ലിയിൽ തർക്കം തുടരുന്നു: എംസിഡി സ്റ്റാന്‍റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് അലങ്കോലമായി, വീണ്ടും നിർത്തിവെച്ചു


 

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ