മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു; മലപ്പുറത്തെ ജനതയ്ക്ക് ആദരമര്‍പ്പിച്ച് എയര്‍ ഇന്ത്യ

Published : Aug 10, 2020, 12:16 AM ISTUpdated : Aug 10, 2020, 08:16 AM IST
മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു; മലപ്പുറത്തെ ജനതയ്ക്ക് ആദരമര്‍പ്പിച്ച് എയര്‍ ഇന്ത്യ

Synopsis

സ്വജീവന്‍ അപകടത്തിലായിട്ടും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനിറങ്ങിയ മലപ്പുറത്തെ ജനങ്ങള്‍ക്കുമുന്നില്‍ തലകുനിക്കുന്നു-എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വീറ്റ് ചെയ്തു.  

ദില്ലി: കരിപ്പൂരിലെ വിമാന അപകടത്തില്‍ കൊവിഡ് ഭീഷണിയെയും കനത്ത മഴയെയും അതിജീവിച്ച് രക്ഷാ പ്രവര്‍ത്തനത്തിറങ്ങിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആദരമര്‍പ്പിച്ചത്. 

മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു. ഇത് വെറും ധൈര്യമല്ല, ജീവന്‍ രക്ഷിക്കുക എന്ന മനുഷ്യത്വത്തിന്റെ സ്പര്‍ശമാണ്. സ്വജീവന്‍ അപകടത്തിലായിട്ടും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനിറങ്ങിയ മലപ്പുറത്തെ ജനങ്ങള്‍ക്കുമുന്നില്‍ തലകുനിക്കുന്നു-എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വീറ്റ് ചെയ്തു. 

വെള്ളിയാഴ്ചയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിയെ 191 പേരുമായെത്തിയ വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ രക്ഷിക്കാന്‍ നാട്ടുകാരാണ് ആദ്യം രംഗത്തെത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ