ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചു; കർണാടകയിൽ 25 കാരനായ വിദ്യാർത്ഥിക്ക് മർദ്ദനം, പരാതി

Published : Mar 21, 2024, 09:43 AM ISTUpdated : Mar 21, 2024, 09:57 AM IST
ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചു; കർണാടകയിൽ 25 കാരനായ വിദ്യാർത്ഥിക്ക് മർദ്ദനം, പരാതി

Synopsis

വാഹിദ് റഹ്മാൻ കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് മർദ്ദനമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന സംഘം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. അഞ്ച് മണിക്കൂറോളം മുറിക്കുള്ളിൽ വെച്ച് പ്രവർത്തകർ തന്നെ മർദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയോട് വീണ്ടും സംസാരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വാഹിദ് റഹ്മാൻ പറഞ്ഞു. 

ബെം​ഗളൂരു: ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിനാൽ കർണാടകയിൽ 25 കാരനായ വിദ്യാർത്ഥിക്ക് മർദ്ദനം. മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയോട് സംസാരിച്ചതിനാലാണ് വാഹിദ് റഹ്മാൻ എന്ന വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. കർണാടകയിലെ യാദ്ഗിറിൽ തിങ്കളാഴ്ചയാണ് സംഭവം. 

വാഹിദ് റഹ്മാൻ കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് മർദ്ദനമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന സംഘം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. അഞ്ച് മണിക്കൂറോളം മുറിക്കുള്ളിൽ വെച്ച് പ്രവർത്തകർ തന്നെ മർദിച്ചെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയോട് വീണ്ടും സംസാരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വാഹിദ് റഹ്മാൻ പറഞ്ഞു.

ഹിന്ദു സംഘടനയായ ബജ്‌റംഗ് ദളിൻ്റെ പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്ന് വാഹിദ് റഹ്മാൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. അതേസമയം, പ്രതികളെല്ലാം ഒളിവിലാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. 

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; നിരുപരാധികം മാപ്പ് പറഞ്ഞ് പതഞ്ജലി, ഖേദപ്രകടനം സുപ്രീംകോടതി സത്യവാങ്മൂലത്തിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'