'രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനാകണം' പ്രമേയം പാസാക്കി തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ഘടകം

By Web TeamFirst Published Sep 19, 2022, 4:04 PM IST
Highlights

നിലവില്‍ ഭാരത് ജോഡോ യാത്രയിലാണ് രാഹുല്‍ ഗാന്ധി. സെപ്തംബര്‍ 7 കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത് 3,500 കിലോമീറ്റർ  പിന്നിട്ട് കശ്മീരിലാണ് യാത്ര അവസാനിക്കുക. 

ചെന്നൈ: രാഹുൽ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാകണം എന്ന പ്രമേയം പാസാക്കി തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി. തിങ്കളാഴ്ച ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെന്നൈയില്‍ നടന്ന പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്.  ടിഎൻസിസി പ്രസിഡന്റ് കെഎസ് അഴഗിരി അവതരിപ്പിച്ച പ്രമേയം   ജനറൽ കൗൺസിൽ അംഗങ്ങള്‍  ഐക്യകണ്‌ഠേന പാസാക്കി.

"രാഹുൽ ഗാന്ധിയെ എഐസിസി പ്രസിഡന്‍റായി നിർദ്ദേശിച്ചുകൊണ്ട് ടിഎൻസിസി പ്രസിഡന്റ് കെഎസ് അഴഗിരി അവതരിപ്പിച്ച പ്രമേയം ടിഎൻസിസി ജനറൽ കൗൺസിൽ ഐകകണ്‌ഠേന അംഗീകരിച്ചു," തമിഴ്നാട് കോണ്‍ഗ്രസ് ഘടകം ട്വീറ്റ് ചെയ്തു.
 
നേരത്തെ കോണ്‍ഗ്രസിന്‍റെ  ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ രാഹുൽ ഗാന്ധി കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏറ്റെടുക്കണം എന്ന പ്രമേയം പാസാക്കിയിരുന്നു.

നിലവില്‍ ഭാരത് ജോഡോ യാത്രയിലാണ് രാഹുല്‍ ഗാന്ധി. സെപ്തംബര്‍ 7 കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത് 3,500 കിലോമീറ്റർ  പിന്നിട്ട് കശ്മീരിലാണ് യാത്ര അവസാനിക്കുക. 

അതേ സമയം  അധ്യക്ഷസ്ഥാനത്തിലേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ഗാന്ധി ഉറച്ച് നില്‍ക്കുകയാണ്  എന്നാണ് റിപ്പോര്‍ട്ട്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ വരട്ടെയെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. സോണിയാഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസിഡന്‍റാകണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

എന്നാല്‍ ഇതിനിടെ അപ്രതീക്ഷിത നീക്കവുമായി ഗെലോട്ട് രംഗത്തെത്തി. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് രാജസ്ഥാൻ കോൺഗ്രസ് പ്രമേയം പാസാക്കിയത്. അശോക് ഗലോട്ടിന് മേൽ സമ്മർദ്ദം ശക്തമാകുമ്പോഴാണ് ഒഴിഞ്ഞു മാറാനുള്ള നീക്കമാണിതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. 

മുഖ്യമന്ത്രിയായി തുടരാൻ ഗലോട്ട്: രാഹുൽ അധ്യക്ഷനാവണമെന്ന് രാജസ്ഥാൻ പിസിസി, കാര്യങ്ങൾ വീണ്ടും പഴയ പടി?

'ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്‍റെ ആഭ്യന്തരകാര്യം'; ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് നല്ല കാര്യമെന്ന് യെച്ചൂരി

click me!